ദൈവം യാക്കോബിനെ നയിക്കുന്ന രീതി

Sis. ബി.ക്രിസ്റ്റഫർ വാസിനി
Jun 01, 2020

ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

യെശയ്യാ 43: 19 - 21 ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.

ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിന്നു കുടിപ്പാൻ കൊടുക്കേണ്ടതിന്നു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും.

ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.

കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, 

ഹല്ലേലൂയ്യാ.

ദൈവം യാക്കോബിനെ നയിക്കുന്ന രീതി


കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസങ്ങളിൽ ദൈവത്തിൽ നിന്ന് എങ്ങനെ അനുഗ്രഹം നേടാം എന്നതിനെക്കുറിച്ച് നമ്മൾ ധ്യാനിച്ചു. അത് ഒരു വിശുദ്ധ ശുശ്രൂഷയായിരിക്കണം, വിശുദ്ധിയിൽ നാം വിശുദ്ധി നേടുകയും മഹത്ത്വം നേടുകയും വേണം. നമ്മുടെ കർത്താവായ യേശുക്രിസ്തു നമ്മുടെ ഉള്ളിൽ നിന്ന് മഹത്തായ ശുശ്രൂഷ ചെയ്യുന്നുവെങ്കിൽ, എല്ലാത്തിലും എല്ലാ സമയത്തും നാം അനുഗ്രഹിക്കപ്പെടുമെന്നതിൽ സംശയമില്ല. കാരണം സ്നേഹം എന്നാൽ അത് വിശുദ്ധി കാണിക്കുന്നു എന്നാണ്. സ്നേഹമില്ലെങ്കിൽ നമ്മുടെ ജീവിതം പാഴും ശൂന്യവുമാകുമെന്ന് നാം ചിന്തിക്കണം. സ്നേഹത്തിൽ വിശുദ്ധി പ്രകടമാണ്.

എഫെസ്യർ 1: 4 - 8 നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും

തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു

അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.

അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.

അതു അവൻ നമുക്കു താൻ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകലജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു.

ഇതിൽ നിന്ന് നാം മനസ്സിലാക്കുന്നത്, യാക്കോബിന് ഒരു വീണ്ടെടുപ്പുണ്ട്, അത് പാപമോചനത്തിലൂടെയുള്ള വീണ്ടെടുപ്പാണ്. നമുക്ക് അത് ലഭിക്കുന്നത് യേശുവിന്റെ രക്തത്തിലൂടെ മാത്രമാണ്. അവൻ നമ്മെ യാക്കോബായും സഭയായും കാണിക്കുന്നു.

യെശയ്യാവു 43: 1 ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ.

നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തു പോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.

നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.

നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു.

ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; നിന്റെ സന്തതിയെ ഞാൻ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറു നിന്നു നിന്നെ ശേഖരിക്കയും ചെയ്യും.

ദത്തെടുക്കലിലൂടെ പുത്രന്മാരാകാൻ യേശുക്രിസ്തു മുഖാന്തരം പാപമോചനത്തിന്റെ വീണ്ടെടുപ്പ് ദൈവം നമ്മിൽ ഓരോരുത്തർക്കും നൽകുന്നു.

യെശയ്യാവു 41: 8 - 12 നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, നീ എന്റെ ദാസൻ,

ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളിൽ നിന്നു എടുക്കയും അതിന്റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കയും ചെയ്തിരിക്കുന്നവനായുള്ളോവേ, നീ ഭയപ്പെടേണ്ടാ;

ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും,

നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവർ നശിച്ചു ഇല്ലാതെയാകും.

നിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോടു യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും.

നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.

നമ്മുടെ വീണ്ടെടുപ്പ് എത്ര മനോഹരമാണെന്നും, അവൻ നമ്മെ വിളിച്ച ദൈവം വിശ്വസ്തനാണെന്നും ഓരോ ദിവസവും അവൻ നമ്മെ എങ്ങനെ നയിക്കുന്നുവെന്നും, ഒരു തിന്മയ്ക്കും വഴങ്ങാതെ അവൻ നമ്മെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും, നമുക്കു വിരോധമായി എഴുന്നേൽക്കുന്നവർ ലജ്ജിച്ചു നാണിച്ചുപോകും എങ്ങനെ എന്നതിനെക്കുറിച്ചും ഇതിൽ നിന്ന് നാം മനസ്സിലാക്കുന്നു. ദൈവം തന്റെ നീതിയുടെ വലതു കൈകൊണ്ട് നമ്മെ എങ്ങനെ താങ്ങും എന്നും, അവൻ നമുക്കുവേണ്ടി ഒരു പുതിയ കാര്യം സൃഷ്ടിക്കും, ആ പുതിയ കാര്യത്തിലൂടെ അനേകം ആളുകളെ തന്റെ അടുക്കലേക്ക് കൊണ്ടുവരും. അതിനാൽ, അവൻ സഭകളെ ധാരാളം വർധിച്ചു പെരുകുവാൻ കൃപചെയ്യും എന്നും മനസ്സിലാകുന്നു.

എന്നാൽ ദൈവം യാക്കോബിനെക്കുറിച്ച് ഇങ്ങനെ പറയുമ്പോൾ നാം യാക്കോബാണോ ഏശാവാണോ എന്ന് ചിന്തിക്കണം.

ഏശാവ് പറഞ്ഞു ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു അതുകൊണ്ടു അവന്നു ഏദോം (ചുവന്നവൻ ) എന്നു പേരായി. ഏശാവ് തന്റെ കൂട്ടായ്മ യിശ്മായേലിന്റെ 

മക്കളുടെ അടുക്കൽ ആയിരുന്നു. കനാന്യർ തന്റെ അപ്പന്നു ഇഷ്ടമുള്ളവരല്ല എന്നു അറിഞ്ഞു. ദൈവം പിന്തുടർന്ന് തനിയെ അയച്ച ജഡിക 

തലമുറൈയുമായിട്ടായിരുന്നു അവന്റെ കൂട്ടായ്മ. അവന്റെ ഉള്ളിൽ ഒരു മാറ്റവും ഉണ്ടായില്ല. നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം വളരെ ശ്രദ്ധാലുവായിരിക്കണം. ദൈവത്താൽ വീണ്ടെടുക്കപ്പെട്ടവർ അനേകം പേർ തങ്ങളുടെ ജീവിതത്തിൽ വിവാഹത്തെക്കുറിച്ചോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ചോ പൂർണ്ണമായ വീണ്ടെടുപ്പ് ലഭിക്കാതെ ജീവിക്കുന്നതിനാലാണ് അവർ ജഡിക ചിന്തകളുള്ളവരുമായി കൂട്ടായ്മയിൽ ഏർപ്പെടുന്നത്. അത്തരം ആളുകളിൽ ആത്മാവിന്റെ രക്ഷയില്ലെന്ന് നമുക്കു മനസ്സിലാക്കുന്നു.നാം ഒരിക്കലും അങ്ങനെ തുടരരുത്. കഷ്ടം എന്തുതന്നെയായാലും നാം അതിനെ ക്രിസ്തുവിലൂടെ ജയിക്കണം. നമ്മുടെ കർത്താവായ യേശുക്രിസ്തു എല്ലാ കാര്യങ്ങളിലും ജയം പ്രാപിച്ചു.

ഏശാവ് ജേഷ്ഠാവകാശം  വിറ്റതിനാലാണ്, പിന്നീട് അനുഗ്രഹം കൈവശപ്പെടുത്താൻ ആഗ്രഹിച്ചപ്പോഴും അദ്ദേഹം നിരസിക്കപ്പെട്ടു. മാനസാന്തരത്തിന് ഇടം കിട്ടിയില്ലെന്ന് കാണപ്പെടുന്നു അതുകൊണ്ടു നാളുകൾ കൊടിയതായി തീരുംമുമ്പേ കാലത്തെ ആദായം ചെയ്തുകൊൾക.

പിതാവിൽ നിന്ന് രണ്ടാമതൊരു അനുഗ്രഹം നേടാൻ ഏശാവിന് കഴിഞ്ഞില്ല. ആദ്യ അനുഗ്രഹം നഷ്ടപ്പെട്ടതിനാൽ ദൈവം രണ്ടാമത്തെ അനുഗ്രഹം അവനിൽ നിന്ന് നീക്കി. അതിനാൽ നാം എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിച്ചാൽ മാത്രമേ അവിടുന്ന് അവന്റെ നിത്യാനുഗ്രഹങ്ങൾ നമുക്ക് നൽകുകയുള്ളൂ.

പ്രാർത്ഥിക്കാം,  കർത്താവു എല്ലാവരേയും അനുഗ്രഹിക്കുമാറാകട്ടെ.

                                                                                                                                  തുടർച്ച നാളെ.