ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ148:14 തന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ  നാം  പരിശുദ്ധമായ ക്രിസ്തുവിന്റെ അഭിഷേകം പ്രാപിക്കണം.

കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ  നാം  നമ്മുടെ ആത്മാവിനാൽ  നമ്മെ രക്ഷിച്ച കർത്താവിനെ എപ്പോഴും പാടി സ്തുതിച്ചു  മഹത്വപ്പെടുത്തുന്നവരായിരിക്കണം. എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 1:37-46 യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ്‍രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.

 അങ്ങനെ സാദോൿ പുരോഹിതനും നാഥാൻ പ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ളേത്യരും ചെന്നു ദാവീദ്‍രാജാവിന്റെ കോവർകഴുതപ്പുറത്തു ശലോമേനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,

 സാദോൿ പുരോഹിതൻ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും ശലോമോൻ രാജാവേ, ജയജയ എന്നു ഘോഷിച്ചു പറഞ്ഞു.

 പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമികുലുങ്ങുമാറു അത്യന്തം സന്തോഷിച്ചു.

 അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അതു കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്തു എന്നു ചോദിച്ചു.

 അവൻ പറയുമ്പോൾ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകൻ യോനാഥാൻ വരുന്നു; അദോനീയാവു അവനോടു: അകത്തുവരിക; നീ യോഗ്യപുരുഷൻ; നീ നല്ലവർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.

 യോനാഥാൻ അദോനീയാവോടു ഉത്തരം പറഞ്ഞതു: നമ്മുടെ യജമാനനായ ദാവീദ്‌രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു.

 രാജാവു സാദോൿ പുരോഹിതനെയും നാഥാൻ പ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ളേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്തു കയറ്റി.

 സാദോൿ പുരോഹിതനും നാഥാൻ പ്രവാചകനും അവനെ ഗീഹോനിൽവെച്ചു രാജാവായിട്ടു അഭിഷേകം ചെയ്തു. അവർ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ടു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം.

 അത്രയുമല്ല ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു;

         പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ  ദൃഷ്ടാന്തത്തോടെ പറഞ്ഞിരിക്കുന്നത് എന്തെന്നാൽ    നമ്മുടെ ആത്മാവിനെ കർത്താവു രക്ഷിക്കുകയും, ആ ആത്മാവ് കര്ത്താവിനാൽ അഭിഷേകം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ, കുലുങ്ങുമാറു കർത്താവിന്റെ ശക്തി നമ്മുടെമേൽ വരും, കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.  അങ്ങനെ കർത്താവ് നമ്മുടെ മരിച്ചുപോയ ആത്മാവിനെ ഉയിർത്തെഴുന്നേൽപ്പിക്കുകയും അവരെ അത്യന്തം സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

        പ്രിയമുള്ളവരേ കർത്താവ് നമ്മുടെ ആത്മാവിനെ    അഭിഷേകം ചെയ്യുന്നതു ശലോമോനിൽക്കൂടെ ദൃഷ്ടാന്തപ്പെടുത്തുന്നു. നമ്മുടെ അഭിഷേകത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ദാവീദ്‍രാജാവിന്റെ കോവർകഴുതപ്പുറത്തു ശലോമേനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി അഭിഷേകം ചെയ്യാൻ പറയുന്നു എന്നതാണ്. ഇതിന്റെ  ഉൾക്കരുത്ത് മനസ്സിലാക്കി നാം ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. അബ്ശാലോമും കോവർ കഴുതപ്പുറത്തു കയറുന്നു; അത് അവനെ താറുമാറായ പാതയിലേക്ക് നയിക്കുന്നു; അവൻ കുടുങ്ങി നശിക്കുന്നു. കർത്താവ് അരുളിച്ചെയ്യുന്നു; നിങ്ങൾ കോവർ കഴുതയെപ്പോലെയാകരുതെന്ന് പറയുന്നത് വായിക്കുവാൻ സാധിക്കുന്നു. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ ” അതുകൊണ്ട് നാം പ്രാപിക്കുന്ന  അഭിഷേകം, ഒരിക്കലും വീഴാതെ നമ്മെത്തന്നെ കാത്തുസൂക്ഷിക്കണമെങ്കിൽ, ക്രിസ്തുവിനാൽ വിശുദ്ധിയിൽ നടക്കുകയും ആ പരിശുദ്ധനായ  ക്രിസ്തുവിന്റെ അഭിഷേകം പ്രാപിക്കുകയും വേണം. നാം വീഴാതിരിക്കാൻ നമ്മെത്തന്നെ എങ്ങനെ സംരക്ഷിക്കാമെന്ന് ചില ഉദാഹരണങ്ങളിലൂടെ കർത്താവ് വിശദീകരിക്കുന്നു. ഇതിൽ ജാഗ്രതയോടിരുന്നു നമ്മെ കാത്തുസൂക്ഷിക്കാൻ നമ്മെ സമർപ്പിക്കാം  നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.