ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 6:4 യഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ. നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നമ്മുടെ ആത്മാവിൽ തങ്ങിനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ദുരൂപദേശത്തെ പൂർണ്ണമായും നശിപ്പിക്കണം.

       കത്താവാൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ആത്മാവു അന്യനുകത്തിൽ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടാതെ; നാം നമ്മെത്തന്നെ സംരക്ഷിക്കണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 20:11-21 അതിന്നു യിസ്രായേൽരാജാവു: വാൾ അരെക്കു കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുതു എന്നു അവനോടു പറവിൻ എന്നു ഉത്തരം പറഞ്ഞു.

 എന്നാൽ അവനും രാജാക്കന്മാരും മണിപ്പന്തലിൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോടു: ഒരുങ്ങിക്കൊൾവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ പട്ടണത്തിന്നു നേരെ യുദ്ധത്തിന്നൊരുങ്ങി.

 എന്നാൽ ഒരു പ്രവാചകൻ യിസ്രായേൽ രാജാവായ ആഹാബിന്റെ അടുക്കൽ വന്നു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാൻ ഇന്നു അതിനെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.

 ആരെക്കൊണ്ടു എന്നു ആഹാബ് ചോദിച്ചതിന്നു അവൻ: ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആർ പട തുടങ്ങേണം എന്നു ചോദിച്ചതിന്നു: നീ തന്നേ എന്നു അവൻ ഉത്തരം പറഞ്ഞു.

 അവൻ ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണി നോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അവരുടെശേഷം അവൻ യിസ്രായേൽമക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേർ എന്നു കണ്ടു.

 അവർ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലിൽ കുടിച്ചുമത്തനായിരുന്നു.

 ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് ആളയച്ചു അന്വേഷിച്ചാറെ ശമര്യയിൽ നിന്നു ആളുകൾ വരുന്നുണ്ടെന്നു അറിവുകിട്ടി.

 അപ്പോൾ അവൻ: അവർ സമാധാനത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ; അവർ യുദ്ധത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു.

 പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടർന്നുപോന്ന സൈന്യവും ആയിരുന്നു.

 അവർ ഓരോരുത്തൻ താന്താന്റെ നേരെ വരുന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാം രാജാവായ ബെൻ-ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി.

 പിന്നെ യിസ്രായേൽരാജാവു പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.

        പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ      നമ്മുടെ കർത്താവ് യിസ്രായേല്യർ തങ്ങളെ   ശുദ്ധീകരിച്ചു സത്യമനുസരിച്ച് അവന്റെ പാതകളിൽ നടക്കാൻ അവൻ  ഉപദേശിച്ചു  സഹായിക്കുന്നവനായി കാണുന്നു. യിസ്രായേല്യരുടെ ഇടയിൽ  ബാലിന്റെ പ്രവൃത്തികൾ  കാണുന്ന ദൈവം, ആദ്യം  അരാമ്യരുടെ  സൈന്യത്തെ നശിപ്പിക്കാൻ  അവൻ തന്റെ പ്രവൃത്തികൾ ചെയ്യുന്നു. കൂടാതെ ആഹാബിനു മാനസാന്തരപ്പെടാനായും ഇതു സംഭവിക്കുന്നു. കൂടാതെ ദൈവം നമ്മെയും ഈ രീതിയിൽ തന്നെ നയിക്കും.  നമ്മെ മുൻപേ അറിഞ്ഞു  തിരഞ്ഞെടുത്ത നമ്മുടെ ദൈവം, നമ്മുടെ സൽപ്രവൃത്തികൾ എങ്ങനെയുണ്ടെന്ന് കാണാൻ  നമ്മെ അനുദിനം പരീക്ഷിക്കുന്നു. കൂടാതെ  നമ്മിൽ നിന്ന് അരാമ്യ ക്രിയകളെ നശിപ്പിച്ചു  നമ്മെ രക്ഷിക്കാൻ അവൻ സവ്വശക്തനാണ്. ആകയാൽ  നമ്മുടെ ആത്മാവിലെ എല്ലാ ദുഷ്ട  ചിന്തകളും മാറ്റി, സത്യവചനമനുസരിച്ച് നടന്നു വിശുദ്ധിയിൽ ജീവിക്കുവാനും, ദൈവം നമ്മെ അനുദിനം ശുദ്ധീകരിക്കാനും   നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.