ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

യെശയ്യാവു 63:10 എന്നാൽ അവർ‍ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവൻ അവർ‍ക്കു ശത്രുവായ്തീർ‍ന്നു താൻ തന്നേ അവരോടു യുദ്ധം ചെയ്തു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം നമ്മുടെ ആത്മീയ ജീവിതത്തിൽ നമ്മുടെ ആത്മാവ് വ്യസനവും നീരസവും ഉള്ളവനായിത്തീരാതെ നമ്മെ കാത്തുസൂക്ഷിക്കണം.

       കത്താവാൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം അന്യരോടു കലരാതെ നമ്മെ കാത്തുസൂക്ഷിക്കണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 20:35-43  എന്നാൽ പ്രവാചകശിഷ്യന്മാരിൽ ഒരുത്തൻ യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാൽ അവന്നു അവനെ അടിപ്പാൻ മനസ്സായില്ല.

 അവൻ അവനോടു: നീ യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവൻ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.

 പിന്നെ അവൻ മറ്റൊരുത്തനെ കണ്ടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവൻ അവനെ അടിച്ചു മുറിവേല്പിച്ചു.

 പ്രവാചകൻ ചെന്നു വഴിയിൽ രാജാവിനെ കാത്തിരുന്നു; അവൻ തലപ്പാവു കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷംമാറിനിന്നു.

 രാജാവു കടന്നു പോകുമ്പോൾ അവൻ രാജാവിനോടു വിളിച്ചുപറഞ്ഞതു: അടിയൻ പടയുടെ നടുവിൽ ചെന്നിരുന്നു; അപ്പോൾ ഇതാ, ഒരുത്തൻ തിരിഞ്ഞു എന്റെ അടുക്കൽ ഒരാളെ കൊണ്ടുവന്നു: ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാൽ നിന്റെ ജീവൻ അവന്റെ ജീവന്നു പകരം ഇരിക്കും; അല്ലെങ്കിൽ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.

 എന്നാൽ അടിയൻ അങ്ങുമിങ്ങും ബദ്ധപ്പാടായിരിക്കുമ്പോൾ അവനെ കാണാതെപോയി. അതിന്നു യിസ്രായേൽരാജാവു അവനോടു: നിന്റെ വിധി അങ്ങനെ തന്നേ ആയിരിക്കട്ടെ; നീ തന്നേ തീർച്ചയാക്കിയല്ലോ എന്നു പറഞ്ഞു.

 തൽക്ഷണം അവൻ കണ്ണിന്മേൽ നിന്നു തലപ്പാവു നീക്കി; അപ്പോൾ അവൻ ഒരു പ്രവാചകനെന്നു യിസ്രായേൽരാജാവു അറിഞ്ഞു.

 അവൻ അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാശത്തിന്നായിട്ടു ഞാൻ നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്റെ ജീവൻ അവന്റെ ജീവന്നും നിന്റെ ജനം അവന്റെ ജനത്തിന്നും പകരമായിരിക്കും എന്നു പറഞ്ഞു.

 അതുകൊണ്ടു യിസ്രായേൽരാജാവു വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ടു ശമര്യയിൽ എത്തി 

          പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ ദൃഷ്ടാന്തമായി കാണുന്നതു എന്തെന്നാൽ നമ്മുടെ ആത്മാവു പൂർണ്ണമായി   രക്ഷിക്കപ്പെടുന്നതിനു തടസ്സമായ  ആഹാബിന്റെ ക്രിയകളും,  ദുശ്ചിന്തകളായ അരാമ്യ ക്രിയകളും നമ്മുടെ  ഹൃദയത്തിൽ മാറി മാറി വരുന്നതിന് നാം ഇടം നൽകുന്നതിനാൽ ദൈവം  ക്രിസ്തുവിനെ നമ്മുടെ ഉള്ളിൽ ഒരു പ്രവാചകനായി അയക്കുകയും നാം ചെയ്യുന്ന പ്രവൃത്തികൾ നല്ലതാണോ ചീത്തയാണോ എന്ന് വ്യക്തമാക്കിത്തരുകയും ചെയ്യുന്നു. എന്നാൽ നാം നമ്മിൽ നിന്ന്  പൂർണ്ണമായും നശിപ്പിക്കേണ്ട ദുശ്ചിന്തകൾ  നശിപ്പിക്കാതെ, സാഹചര്യങ്ങൾക്കനുസരിച്ച് ദൈവത്തിന്റെ സത്യവചനങ്ങൾ മാറ്റുകയാണെങ്കിൽ, അത് അവൻ നമുക്ക് നൽകിയ നിത്യജീവൻ നഷ്ടപ്പെടുന്നതിനു കാരണമാകും. അതു മാത്രമല്ല, അവൻ നമ്മെ ജാതികളുടെ ദേശത്തേക്ക് അടിമയാക്കി കൊടുത്തുവിടുന്നു. നമ്മുടെ ആത്മാവ് എപ്പോഴും ശത്രുവിനാൽ അടിച്ചമർത്തപ്പെട്ടാൽ നമ്മുടെ ജീവിതം എപ്പോഴും വ്യസനവും നീരസവും ഉള്ളതായിരിക്കും. അതുകൊണ്ട് നാം ഒരിക്കലും ആഹാബിനെപ്പോലെയാകരുത്, നമ്മുടെ ആത്മാവിൽ ദൈവത്തിന്റെ ശത്രുക്കളായി കണക്കാക്കപ്പെടുന്ന കാര്യങ്ങൾക്ക് സ്ഥാനം നൽകരുത്, എന്നാൽ അതിനെ പൂർണ്ണമായി നശിപ്പിക്കുന്നതിന് നാം അതിനെ ദൈവസന്നിധിയിൽ സമർപ്പിക്കണം. കൂടാതെ, കർത്താവ് നമുക്ക് നൽകിയ സ്വർഗ്ഗീയ നന്മ നാം ഓരോരുത്തരും നഷ്ടപ്പെടുത്തരുത്, എല്ലാ ദിവസവും നാം ദൈവം തരുന്ന  സ്വർഗ്ഗീയ ആഹാരം ഭക്ഷിച്ചു അതിൽ സംതൃപ്തരായി ജീവിച്ചു, ആത്മാവ് വ്യസനവും നീരസവും ഉള്ളതായിത്തീരാതെ   ക്രിസ്തുവിനോടൊപ്പം ജീവിക്കാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.