ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സദൃശ്യവാക്യങ്ങൾ 21:30 യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാംഎല്ലാ കാര്യങ്ങളും കർത്താവിന്റെ ആലോചനയോടെ നിർവഹിക്കുന്നവരായിരിക്കണം.

       കത്താവാൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം ഒരിക്കലും ദൈവത്തെ കോപിപ്പിക്കാതെ  നമ്മെത്തന്നെ താഴ്ത്തണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 22:1-17  അരാമും യിസ്രായേലും മൂന്നു സംവത്സരം തമ്മിൽ യുദ്ധം കൂടാതെ പാർത്തു.

 മൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു.

 യിസ്രായേൽരാജാവു തന്റെ ഭൃത്യന്മാരോടു: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങൾ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കയ്യിൽ നിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

 അവൻ യെഹോശാഫാത്തിനോടു: നീ എന്നോടുകൂടെ ഗിലെയാദിലെരാമോത്തിൽ യുദ്ധത്തിന്നു പോരുമോ? എന്നു ചോദിച്ചു. അതിന്നു യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.

 എന്നാൽ യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.

 അങ്ങനെ യിസ്രായേൽരാജാവു ഏകദേശം നാനൂറു പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോടു: ഞാൻ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവർ പുറപ്പെടുക; കർത്താവു അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.

 എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു യഹോവയുടെ പ്രവാചകനായിട്ടു ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.

 അതിന്നു യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: നാം യഹോവയോടു അരുളപ്പാടു ചോദിപ്പാൻ തക്കവണ്ണം ഇനി യിമ്ളയുടെ മകനായ മീഖായാവു എന്നൊരുത്തൻ ഉണ്ടു. എന്നാൽ അവൻ എന്നെക്കുറിച്ചു ഗണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.

 അങ്ങനെ യിസ്രായേൽരാജാവു ഒരു ഷണ്ഡനെ വിളിച്ചു, യിമ്ളയുടെ മകനായ മീഖായാവെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരുവാൻ കല്പിച്ചു.

 യിസ്രായേൽ രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാർ ഒക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.

 കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പു കൊണ്ടു കൊമ്പു ഉണ്ടാക്കി: ഇവകൊണ്ടു നീ അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

 പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.

 മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോടു: നോകൂ, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കേണം; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.

 അതിന്നു മീഖായാവു: യഹോവയാണ, യഹോവ എന്നോടു അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു.

 അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവു അവനോടു: മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവൻ: പുറപ്പെടുവിൻ; നിങ്ങൾ കൃതാർത്ഥരാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.

 രാജാവു അവനോടു: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നും എത്ര പ്രാവശ്യം ഞാൻ നിന്നോടു സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.

 അതിന്നു അവൻ: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നതു ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; അവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.

         പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, ദൈവവേലയായാലും മറ്റു എന്തുകാര്യമായാലും  യഹോവ നമ്മോടു പറയാത്ത കാര്യങ്ങളിൽ നാം ഇടപെടരുത്. അതായത് ആഹാബ് കർത്താവിന്റെ മുമ്പാകെ സ്വയം താഴ്ത്തിയപ്പോൾ  യഹോവ അവനോടു കരുണ കാണിച്ചു. എന്നാൽ യിസ്രായേലും അരാമും ഒരു യുദ്ധവുമില്ലാതെ  മൂന്ന് വർഷം സമാധാനമായിരുന്നപ്പോൾ  ദൈവത്തിന്റെ ഉപദേശം സ്വീകരിക്കാതെ ആഹാബ് രാമോത്തിനെതിരെ യുദ്ധത്തിന് പോകാൻ തയ്യാറെടുക്കുന്നു. എന്ത് കാര്യമായാലും ഏതെങ്കിലും ദേശത്തിന്റെ കാര്യമായാലും സ്വന്ത ആലോചനയിൽ പോയി ശത്രുക്കളോടു പോരാടരുത്. നമ്മെ വിളിച്ച ദൈവം വിശ്വസ്തൻ ആകുന്നു. അതുമാത്രമല്ല ദൈവം എല്ലാം അറിയുന്നു. കൂടാതെ ദൈവാലോചന  നാം എങ്ങനെ പ്രാപിക്കാമെന്നാൽ  യഥാർഥ ദൈവവേലക്കാർ മുഖാന്തരം, അവർ എങ്ങനെയുള്ളവർ എന്നാൽ ദൈവനാമത്തിനായി എല്ലാ  ലൗകികമായ  സന്തോഷങ്ങളും  ഇമ്പങ്ങളും അല്പമെന്നു കരുതി  തങ്ങളെ താഴ്ത്തി ദൈവരാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം തങ്ങളുടെ ജീവിതത്തിൽ പുകഴ്ത്തി  ഈ വിധത്തിൽ ജീവിക്കുന്നവർ, അവരിൽക്കൂടെ യഹോവ നമ്മുടെ തെറ്റുകളെക്കുറിച്ചു നമുക്ക് ബോധ്യം വരുത്തുന്നു എങ്കിൽ അത്  യഥാർഥ പ്രവാചകന്മാർ ആകുന്നു. എന്നാൽ യിസ്രായേൽ  രാജാവു വിളിച്ച നാനൂറു പ്രവാചകന്മാർ അവർ മനുഷ്യന്റെ ചിന്തയനുസരിച്ചു പ്രവചിച്ചതായി നാം കാണുന്നു.

       എന്നാൽ ഈ നാളുകളിൽ അനേകർ അത്തരം വ്യാജപ്രവചനങ്ങൾ സത്യമാണെന്നു വിശ്വസിക്കുകയും ദൈവത്തിന്റെ യഥാർഥ വചനങ്ങളെ തെറ്റെന്നു പറഞ്ഞു അവർ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നതു നാം കാണുന്നു. അതെന്തുകൊണ്ടെന്നാൽ അവർക്ക് അനുയോജ്യമായതനുസരിച്ച് ചെയ്യാത്തതിനാൽ  അവർ അപ്രകാരം വിചാരിക്കുന്നു. എന്തുകൊണ്ടാണ് ദൈവം തങ്ങൾക്കുവേണ്ടി അങ്ങനെ ചെയ്യാത്തതെന്ന് അവർ മനസ്സിലാക്കുകയില്ല, തങ്ങൾ ഭക്തരും പരിശുദ്ധരും എന്ന്  വിചാരിച്ചു, തങ്ങളുടെ ദുഷ്പ്രവൃത്തികൾക്കു യാതൊരു മാറ്റവും അവർ വരുത്തുകയില്ല. എന്നാൽ ദൈവത്തിൽ നിന്ന് എപ്രകാരമുള്ള ആലോചന വെളിപ്പെട്ടെന്നു ചിന്തിക്കാതെ, തങ്ങൾക്കു മാറ്റം വരുത്താതെ  ദൈവത്തിനു വിരോധമായി സംസാരിച്ച്  അവർ ദൈവത്തിൽ  നിന്ന് എത്ര ശിക്ഷകൾ അനുഭവിച്ചാലും, എന്നിട്ടും തങ്ങൾ  ബോധമില്ലാത്തവരെപ്പോലെ നടന്നു തങ്ങളെ സ്വയം നശിപ്പിച്ച്  ശൂന്യമായിത്തീരുകയും ശൂന്യതയിൽ വസിക്കുകയും, തങ്ങളുടെ ആത്മാവിനെ തളർത്തിക്കളയുകയും ചെയ്യുന്നു. അപ്പോൾ അവർ അത് മനസ്സിലാക്കുന്നില്ല,  അങ്ങനെയുള്ളവർ നശിപ്പിക്കപ്പെടുന്നതും ഈ രീതിയിൽ പോകുന്നതും നാം കാണുന്നു.ഇത് വായിക്കുന്ന നമ്മൾ ഓരോരുത്തരും  നാം  എങ്ങനെയാണെന്ന് ചിന്തിക്കണം. ആകയാൽ പ്രിയമുള്ളവരെ യിസ്രായേലിന്റെ രാജാവായ ആഹാബിനെപ്പോലെ ദൈവാലോചന പ്രാപിക്കാതെ നാം ഒരു കാര്യത്തിലും ഇടപെടരുതെന്ന് മനസ്സിലാക്കി ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.