ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 119: 18 നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ.

കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ.

നമ്മുടെ രക്ഷയെ സംരക്ഷിക്കുന്നു - പിന്നോട്ട് പോകരുത്

കർത്താവിൽ പ്രിയമുള്ളവരേ, നമ്മുടെ കർത്താവായ ദൈവം  യിസ്രായേലിനെ മിസ്രയീമിൽ നിന്നു വിടുവിച്ചു പുറപ്പെടുവിക്കുന്നതും വഴിയാത്രയിൽ  അവൻ പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭം ആയിരുന്നു അവരുടെ മുമ്പാകെ പോയി ശത്രുവിന്റെ കയ്യിൽ കൊടുക്കാതെ  അവരെ സംരക്ഷിച്ചു എന്നതു നമുക്കു വ്യക്തമാകുന്നു. അതുപോലെ, നമ്മുടെ ആത്മാവ് പാപമായ മിസ്രയീമിൽ നിന്ന് വിടുവിക്കപ്പെടുമ്പോൾ; നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ജീവൻ അതിനുള്ളിൽ ഇരിക്കുന്നതിനാൽ, നമുക്കു യാത്രയിൽ  വെളിച്ചം നൽകാനായി ദൈവം ആത്മാവിന്റെ അഭിഷേകവും, അഗ്നിയിൻ അഭിഷേകവും തന്നു നമ്മെ അനുഗ്രഹിക്കുന്നു. കൂടാതെ ഒരു ശത്രുവും നമ്മെ തൊടാതിരിക്കാൻ നമ്മെ സംരക്ഷിക്കുന്ന ദൈവമായി വെളിപ്പെടുന്നു.

യിസ്രായേൽമക്കളുടെ യാത്രയ്ക്കിടെ ദൈവം മോശെയോട് പറയുന്നു പുറപ്പാട് 14: 3, 4 ൽ എന്നാൽ അവർ ദേശത്തു ഉഴലുന്നു; മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും.

ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയേണ്ടതിന്നു ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നേ മഹത്വപ്പെടുത്തും.

പ്രിയമുള്ളവരേ, ഫറവോനും മിസ്രയീമ്യരും എത്രയോ  ദുഃഖവും കഷ്ടവും അനുഭവിച്ചിട്ടു പോലും ദൈവം ഫറവോന്റെ ഹൃദയം കാഠിനപ്പെടുത്തിയതിനാൽ,   അതു കഷ്ടം എന്നു    ഉണർവ്വില്ലാതെയിരുന്നു (അറിയാതെ) എന്ന് വചനത്തിൽ വായിക്കുന്നു. പക്ഷേ, പത്താമത്തെ ബാധയിലൂടെ യിസ്രായേല്യർക്ക് (കുഞ്ഞാടിന്റെ രക്തത്തിലൂടെ) ഒരു വീണ്ടെടുപ്പ് വന്നു. പിന്നെ അവർ യാത്ര ആരംഭിക്കുന്നു. എന്നാൽ ദൈവം വീണ്ടും മഹത്ത്വീകരിക്കപ്പെടാൻ വേണ്ടി, ദൈവം ഫറവോന്റെ ഹൃദയം കഠിനം ആക്കുന്നു എന്നാൽ അവൻ ഫറവോനിലും അവന്റെ സകല സൈന്യത്തിലും എന്നെത്തന്നെ മഹത്വപ്പെടുത്തും എന്നു എഴുതിയിരിക്കുന്നു. അതുപോലെ, ഫറവോൻ രഥം കെട്ടിച്ചു പടജ്ജനത്തെയും. വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയീമിലെ സകലരഥങ്ങളെയും അവെക്കു വേണ്ടുന്ന തേരാളികളെയും കൂട്ടി പുറപ്പെട്ടു.

അതുകൊണ്ട്, മിസ്രയീമ്യർ യിസ്രായേല്യരെ പിന്തുടർന്നു; പീഹഹീരോത്തിന്നു സമീപം യിസ്രായേല്യർ പാളയമിറങ്ങിയിരിക്കുമ്പോൾ. ഫറവോനും അവന്റെ സൈന്യവും അടുത്തുവരുന്നത് കണ്ട യിസ്രായേല്യർ ഭയപ്പെട്ടു കർത്താവിനോടു നിലവിളിച്ചു.

പുറപ്പാടു 14: 11 അവർ മോശെയോടു: മിസ്രയീമിൽ ശവക്കുഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയിൽ മരിപ്പാൻ കൂട്ടിക്കൊണ്ടുവന്നതു? നീ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതിനാൽ ഞങ്ങളോടു ഈ ചെയ്തതു എന്തു?

ഇസ്രായേല്യർ പലവിധത്തിൽ പിറുപിറുത്തു. അവർ പറഞ്ഞു - മിസ്രയീമ്യർക്കു വേല ചെയ്‍വാൻ ഞങ്ങളെ വിടേണം എന്നു ഞങ്ങൾ മിസ്രയീമിൽവെച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ മിസ്രയീമ്യർക്കു വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്കു നല്ലതു.

എന്നാൽ നമ്മളും ഈ രീതിയിലാണ് നടക്കുന്നത്. മിസ്രയീമുകാർ അവരെ വിഷമിപ്പിച്ചപ്പോൾ അവർ നിലവിളിച്ചു. അവരുടെ നിലവിളി കേട്ട ദൈവം തന്റെ ദാസന്മാരെ അവിടേക്കയച്ചു യിസ്രായേല്യരോടു കരുണ കാണിക്കുന്നു. എന്നാൽ നന്ദിയില്ലാത്ത യി സ്രായേല്യർ പുറത്തിറങ്ങിയതിനുശേഷം ദൈവത്തിനെതിരെ സംസാരിക്കാൻ തുടങ്ങി.

അതുപോലെതന്നെ, നാം കഷ്ടത്തിലായിരിക്കുമ്പോൾ,  വിടുവിച്ച ദൈവത്തിനെ   ചില പ്രശ്നങ്ങൾ വരുമ്പോൾ പിറുപിറുക്കുന്ന അനുഭവം നമുക്കുണ്ടോ? എന്നു നാമും ചിന്തിക്കണം.

പുറപ്പാട് 14: 13, 14 അതിന്നു മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല.

യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.

പ്രിയമുള്ളവരേ   മിസ്രയീമ്യരുടെ നടുവിൽ യിസ്രായേല്യർ അത്തരം ഒരു വലിയ രക്ഷ പ്രാപിപ്പാൻ വേണ്ടി; ദൈവം തന്റെ അത്ഭുതങ്ങൾ വെളിപ്പെടുത്തി. കൂടാതെ, ദൈവം തന്റെ മഹത്വം വെളിപ്പെടുത്താൻ   യാത്രയുടെ തുടക്കത്തിൽ, അവൻ ഫറവോന്റെ ഹൃദയത്തെ വീണ്ടും കഠിനമാക്കുകയും യിസ്രായേല്യരെ അനുഗമിക്കുകയും ചെയ്യുന്നു. അതായത്, ഇത്രയും വലിയ രക്ഷ നേടിയവരുടെ ഹൃദയങ്ങളും ദൈവം പരീക്ഷിക്കുന്നു. അതായത്, മിസ്രയീമുകാർക്കിടയിൽ നടന്ന എല്ലാ കാര്യങ്ങളും യിസ്രായേല്യർ കണ്ടു. അതുകൊണ്ട് യിസ്രായേല്യരിൽ ദൈവത്തെക്കുറിച്ചുള്ള ഭയവും ഭീതിയും ഉണ്ടായിരിക്കണം എന്തെന്നാൽ   യിസ്രായേല്യരുടെ, ഹൃദയം വീണ്ടും മിസ്രയീമെ ചിന്തിക്കരുതു എന്നു വലിയകാര്യം ചെയ്യുന്നു. എന്നാൽ യിസ്രായേല്യർ, അവരുടെ യാത്രയുടെ ആരംഭത്തിൽ തന്നെ ദൈവ നാമത്തിന്റെ മഹത്വത്തിനു വേണ്ടി ദൈവം ചെയ്ത കാര്യത്തിൽ തന്നെ അവരുടെ ഹൃദയം മിസ്രയീമെ ചിന്തിച്ചു.

അതിനാൽ, മോശയിലൂടെ, ദൈവം പറയുന്നു, ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല.

കർത്താവു നിങ്ങൾക്കു വേണ്ടി യുദ്ധംചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു; അതുകൊണ്ടു,   വലിയ ശോദന (പ്രതികൂലം) വന്നാലും നാം തിരിഞ്ഞുനോക്കരുത്, കാരണം ദൈവം എല്ലാം പരിപാലിക്കുകയും കരുതുകയും ചെയ്യുന്ന നമ്മുടെ ദൈവം ഈ രീതിയിൽ സംസാരിക്കുന്നു.

പ്രിയമുള്ളവരേ, ഇത് മറ്റൊരാൾക്കുള്ളതാണെന്ന് കരുതരുത്. ഇത് നമുക്കു ഒരു  ദൃഷ്ടാന്തമായി കാണിക്കുന്നു. നാം രക്ഷിക്കപ്പെട്ടതിനുശേഷം, അകൃത്യം, ലംഘനം നമ്മുടെ പഴയ പാപത്തിലേക്കും ലോകത്തിലേക്കും പാരമ്പര്യത്തിലേക്കും പോകരുത്, ഒദൈവം നമുക്കുവേണ്ടി കരുതിക്കൊള്ളുമെന്നു നമ്മിൽ വിശ്വാസമുണ്ടായിരിക്കണം.

അതിനാൽ, എബ്രായർ 2: 1 – 4 അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു.

ദൂതന്മാർമുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ

കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ

നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?

അതിനാൽ, ദൈവത്തെ പ്രസാദിപ്പിക്കാത്ത ഒരു പ്രവൃത്തിയിലൂടെയും നമുക്ക് ലഭിച്ച രക്ഷ നഷ്ടപ്പെടരുത്.

നമുക്ക് അത് നഷ്ടപ്പെടുകയാണെങ്കിൽ, ആവർത്തനം 28: 68 നീ ഇനി കാണുകയില്ല എന്നു ഞാൻ നിന്നോടു പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പൽ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കൾക്കു അടിയാരും അടിയാട്ടികളുമായി വില്പാൻ നിർത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകയില്ല.

അതിനാൽ,   പ്രിയമുള്ളവരേ നാം ഉപേക്ഷിച്ച പ്രവൃത്തികൾ വീണ്ടും ചെയ്യാതിരിക്കുവാൻ സൂക്ഷിക്കണം, നമുക്ക് സമർപ്പിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ. പ്രാർത്ഥിക്കാം.

-തുടർച്ച നാളെ.